KOYILANDY DIARY

The Perfect News Portal

ബൈക്കിടിച്ചു വഴിയാത്രക്കാരന്‍ മരിച്ചു

കോട്ടയം: ബൈക്കിടിച്ചു വഴിയാത്രക്കാരന്‍ മരിച്ചു. പാലാ ഇടപ്പാടി സ്വദേശി മൈലയ്ക്കല്‍ തങ്കച്ചന്‍ (54) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ ജിഷ്ണു, നിയാസ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.15നു ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേയില്‍ മേരിഗിരി ആശുപത്രിയ്ക്കു സമീപമാണു അപകടമുണ്ടായത്.

പാലാ ഭാഗത്തു നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്നു ബൈക്ക് നിയന്ത്രണംവിട്ടു ഇതേ ദിശയില്‍ നടന്നു പോകുകയായിരുന്ന തങ്കച്ചനെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തങ്കച്ചന്‍ റോഡിലേക്കും മറ്റുള്ളവര്‍ റോഡ് സൈഡിലെ ഓടയിലേക്കും തെറിച്ചുവീണു. അപകടമുണ്ടായ ഉടന്‍ തന്നെ ഇതുവഴിയെത്തിയ കിഴപറയാര്‍ സ്വദേശി ജോയി മൂക്കന്‍തോട്ടത്തിന്റെ നേതൃത്വത്തില്‍ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തങ്കച്ചന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *