KOYILANDY DIARY

The Perfect News Portal

ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീനി​ല്‍ ദോ​ശ​യി​ല്‍ ബ്ലേ​ഡ് ക​ഷ​ണം

കോ​ഴി​ക്കോ​ട്: ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീനി​ല്‍ ദോ​ശ​യി​ല്‍ ബ്ലേ​ഡ് ക​ഷ​ണം. പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന്  ആരോഗ്യ​വി​ഭാ​ഗം ഉദ്യോഗസ്ഥർ എത്തി കാന്റീൻ അടച്ച്പൂട്ടി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കാന്‍റീന്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ത​ന്നെ പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും പ​ഴ​കി​യ ഒ​ന്ന​ര​കി​ലോ മീ​നും അ​മ്പ​തി​ല​ധി​കം ച​പ്പാ​ത്തി​യും പി​ടി​കൂ​ടി.
രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കാ​ന്‍റീനാ​ണി​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ് ഗോ​പ​കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ര​ജ​ത്ത് കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *