KOYILANDY DIARY

The Perfect News Portal

ബി. ജെ. പി. സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഹൃദ്യമായ സ്വീകരണം ഒരുക്കും

കൊയിലാണ്ടി:  ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ
കൊയിലാണ്ടിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കൊയിലാണ്ടി സൗത്ത് മുൻസിപ്പൽ മേഖലയിൽ നിന്ന് 2,000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 7-ാം തിയ്യതിയാണ് കൊയിലാണ്ടിയിൽ സ്വീകരണം ഒരുക്കുന്നത്.

ഉച്ചക്ക് 2 മണിക്ക് വാഹനത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചേരുന്ന ജാഥയ്ക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കാനാണ് സംഘാടകസമിതി ആലോചിക്കുന്നത്. തുടർന്ന് തിരവങ്ങൂരിൽ ഉച്ചഭക്ഷണത്തിന് ശേഷം കാൽനടയായി കോഴിക്കോട്ടേക്ക് നീങ്ങും. ഇരുപത്തി അയ്യായിരത്തോളം ആളുകൾ ജാഥയെ അനുദാവനം ചെയ്യുമെന്നാണ് സംഘാടകസമിതിയുടെ കണക്ക്കൂട്ടുന്നത്.

ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ
ഒ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. മോഹനൻ, വായനാദി വിനോദ് , വി. കെ. മുകുന്ദൻ, കെ. എം. സുനിൽ, കെ. ഉദയൻ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *