KOYILANDY DIARY

The Perfect News Portal

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക്‌ എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമത്തെ അനുകൂലിച്ചും രാഷ്ട്ര വിരുദ്ധ ശക്തികളുമായി ചേർന്ന് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന  പ്രതിഷേധത്തിൻ്റെ ഭാഗമായാണ്  കൊയിലാണ്ടിയിൽ റാലി സംഘടിപ്പിച്ചത്.
റാലിക്ക് മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ, ടി. കെ. പത്മനാഭൻ, വി.കെ. ജയൻ, എ. പി.  രാമചന്ദ്രൻ, വായനാരി വിനോദ്, വി. കേളപ്പൻ, വി. കെ.  ഉണ്ണികൃഷ്ണൻ, കെ.പി. മോഹനൻ, കെ.വി. സുരേഷ്, വി. കെ. മുകുന്ദൻ, സി. പി. രവി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *