KOYILANDY DIARY

The Perfect News Portal

ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്കാണ് മുക്കത്ത് തുടക്കമായത്.

മുക്കം ടെലിഫോണ്‍ എക്സ്ചേഞ്ചിനു കീഴില്‍, മുക്കത്തെ സെഞ്ച്വറി സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ത്ത് കാരശ്ശേരിയിലെ ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയില്‍ ആദ്യ കണക്ഷന്‍ നല്‍കി ജോര്‍ജ് എം. തോമസ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തുന്ന സാമ്ബത്തിക നയത്തിന്റെ ആദ്യ ഇരയാണ് ബി.എസ് എന്‍ എല്‍ എന്നും ഈ സ്ഥാപനം നിലനിര്‍ത്തുന്നതിന് ജനങ്ങളും ജീവനക്കാരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.

Advertisements

ജനറല്‍ മാനേജര്‍ വി.ശങ്കര്‍ മുഖ്യാതിഥിയായിരുന്നു. ജോയിന്റ് ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ്,അസിസ്റ്റന്റ് മാനേജര്‍ എ.അനിത, ഡിവിഷണല്‍ എഞ്ചിനീയര്‍ ലൗലി ജോസഫ്, ഹൈലൈഫ് ആശുപത്രി മാനേജിങ് ഡയരക്ടര്‍ കെ.ടി.അബ്ദു ഗുരുക്കള്‍, സി.ഒ.എ. സംസ്ഥാന സമിതി അംഗം എന്‍.വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എ.സി.നിസാര്‍ബാബു സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *