ബിമൽ പുരസ്കാരം സുനിൽ പി ഇളയിടത്തിന്
നാദാപുരം: സംസ്കാരിക പ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയാ കലാവേദി –- ഗ്രന്ഥാലയം ഏർപ്പെടുത്തിയ പുരസ്കാരം സുനിൽ പി ഇളയിടത്തിന് സമ്മാനിച്ചു. എടച്ചേരി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഇ കെ വിജയൻ എംഎൽഎ പുരസ്കാരം സമ്മാനിച്ചു.
10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എ കെ സുരേഷ് അധ്യക്ഷനായി. കുഞ്ഞിക്കണ്ണൻ വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.കെ എം ഭരതൻ, സുനിൽ പി ഇളയിടം, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ ഉദയൻ എന്നിവർ സംസാരിച്ചു.
കെ ടി കെ പ്രേമൻ സ്വാഗതവും വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. അരൂർ പത്മനാഭൻ അവാർഡ് ജേതാവ് ശ്രീനി എടച്ചേരി, ചൈനയിൽ നടന്ന യൂത്ത് ക്യാമ്പ് ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത അമൽ മനോജ് എന്നിവർക്ക് ഉപഹാരംനൽകി.