KOYILANDY DIARY

The Perfect News Portal

ബിജെപി വേട്ടയ്ക്കെതിരെ സത്യാഗ്രഹം

കൊയിലണ്ടി: പിണറായി സർക്കാരിന്റെ ബിജെപി വേട്ടയ്ക്കെതിരെ കൊയിലാണ്ടി മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ  സത്യാഗ്രഹം നടത്തി. രാഷ്ട്രീയമായി ബിജെപിയെ തകർക്കാനുള്ള ഗൂഢ ശ്രമം കേരളത്തിൽ വിലപ്പോവില്ലന്നും അടിയന്തരാവസ്ഥയെ ചെറുത്ത് തോൽപ്പിച്ച പാരമ്പര്യമുള്ള ഒരു മഹാ പ്രസ്ഥാനത്തെ കേരള പോലീസിനെ ഉപയോഗിച്ച് തകർക്കാനാവില്ലന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ബിജെപി സംസ്ഥാന സമിതി അംഗം വായനാരി വിനോദ് പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ്കിഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം കെ പി മോഹനൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.വി സത്യൻ,  മണ്ഡലം ജന. സെക്രട്ടറിമാരായ കെവി സുരേഷ്,  ഉണ്ണികൃഷ്ണൻ മുത്താമ്പി, ജില്ലാ കമ്മിറ്റി അംഗം എ.പി രാമചന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിൻ അശോകൻ, വികെ രാമൻ, കൗൺസിലർമാരായ കെ.കെ വൈശാഖ്, വി.കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. അമൽ ഷാജി, പ്രീജിത്ത് കെപിഎൽ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *