KOYILANDY DIARY

The Perfect News Portal

ചാനല്‍ വാര്‍ത്ത ബിജുരമേശിനെതിരെ മാനനഷ്ടകേസ്‌

തിരു​വ​ന​ന്ത​പുരം :എസ്.എന്‍.​ഡി.പി യോഗം വക്താവ് അഡ്വ.കെ.​എം. സന്തോഷ് കുമാ​റിന്റെ ഭാര്യയെക്കുറിച്ച്‌ വാര്‍ത്താ ചാന​ലി​ലൂടെ അപ​മ​ര്യാ​ദ​യായി സംസാ​രിച്ച സംഭ​വ​ത്തില്‍ ബിജു രമേ​ശിനെതിരെ സംസ്ഥാന മനു​ഷ്യാ​വ​കാശ കമ്മിഷന്‍ അദ്ധ്യ​ക്ഷന്‍ ജസ്റ്റിസ് ജെ.​ബി.കോശി​ കേസെ​ടുത്ത് നോട്ടീ​സ​യ​ച്ചു. സന്തോ​ഷ്‌കു​മാ​റിന്റെ ഭാര്യ സമര്‍പ്പിച്ച പരാ​തി​യി​ലാണ് നട​പ​ടി. ഭര്‍ത്താവ് പങ്കെ​ടു​ക്കുന്ന ചര്‍ച്ച ഏറ്റുമാനൂരിലുള്ള വീട്ടില്‍ മകള്‍ക്കൊപ്പം കാണുമ്ബോഴാണ് തന്നെക്കുറിച്ച്‌ ബിജുരമേശ് നടത്തിയ മോശം പരാമര്‍ശം കേള്‍ക്കാനിടയായതെന്ന് അഭി​ഭാ​ഷ​ക​യായ പരാ​തി​ക്കാരി പരാതിയില്‍ പറയുന്നു. ലൈംഗിക അതിപ്രസ​ര​​ത്തോ​ടെ​യുള്ള പ്രസ്താ​വന തനിക്ക് കടുത്ത മാന​ഹാ​നിയും അപ​മാ​നവും വരു​ത്തി​യെന്നും പരാ​തി​യില്‍ പറ​യു​ന്നു. ബിജു​ര​മേ​ശി​നു പു​റമേ വാര്‍ത്താ ചാന​ലിന്റെ കണ്ണൂര്‍ ന്യൂസ് എഡി​റ്റര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മി​​ഷ​ണര്‍ എന്നി​വരും ജനു​വരി 8 നകം വിശ​ദീ​ക​രണം നല്‍ക​ണം.