KOYILANDY DIARY.COM

The Perfect News Portal

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പെപ്‌സിയും തകര്‍പ്പന്‍ ഫീച്ചറുകളുമായി പെപ്‌സി പി1

ദില്ലി: അന്താരാഷ്ട്ര കോളാ ബ്രാന്‍ഡില്‍ മാത്രമല്ല സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും പെപ്‌സി സജ്ജീവമാക്കാന്‍ പോകുന്നു. പെപ്‌സി പി1 എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ ചൈനയിലെ വിപണിയിലാണ് എത്തുന്നത്. 5.5 ഇഞ്ച് സ്‌ക്രീന്‍, 2ജിബി റാം, 13 മെഗാപിക്‌സല്‍ ക്യാമറ, 16ജിബി ഇന്റേണല്‍ മെമ്മറി, 1080 പിക്‌സെല്‍ ഡിസ്‌പ്ലെ, ഡ്യുവല്‍ സിം കാര്‍ഡ് എന്നിവയടങ്ങിയ പെപ്‌സി പി1ന് $110 ആണ് വില. പേര് വെളിപ്പെടുത്താത്ത സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് പെപ്‌സി പി1ന് പുറകില്‍. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐ ഫോണുകളെ വെല്ലുന്ന വിധത്തിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Share news
error: Content is protected !!