KOYILANDY DIARY

The Perfect News Portal

വൃഷ്ടി പ്രദേശത്ത് കനത്ത മഴ : മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു

ഇടുക്കി> മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സെക്കന്‍ഡില്‍ 2853 ഘനയടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കന്‍ഡില്‍ 1850 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. തമിഴ്നാട് കൊണ്ടു പോകേണ്ട ജലത്തിന്‍റെ പരമാവധി അളവ് സെക്കന്‍ഡില്‍ 2200 ഘനയടിയാണ്. അതേസമയം, അണക്കെട്ട് തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്ബ് വിവരം അറിയിക്കണമെന്നും രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്നും ഇടുക്കി ജില്ലാ കലക്ടര്‍ തേനി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കുമളിയില്‍ യോഗം ചേരുന്നുണ്ട്. കലക്ടര്‍ ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. സ്ഥിതി വിലയിരുത്താന്‍ തമിഴ്നാട് പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വള്ളിയപ്പന്‍, എക്സി. എന്‍ജിനീയര്‍ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം അണക്കെട്ടില്‍ ക്യാമ്പ’ ചെയ്യുകയാണ്