KOYILANDY DIARY

The Perfect News Portal

കടലിൽ സംഘർഷമുണ്ടാക്കരുതെന്ന് കൊയിലാണ്ടി മേഖല വഞ്ചി അസോസിയേഷൻ കലക്റോട് ആവശ്യപ്പെട്ടു

കൊയിലാണ്ടി: കടലിൽ സംഘർഷമുണ്ടാക്കരുതെന്ന് കൊയിലാണ്ടി മേഖല വഞ്ചി അസോസിയേഷൻ കലക്റോട് ആവശ്യപ്പെട്ടു. കേരള തീരത്ത് പരമ്പരാഗത മത്സ്യ വള്ളങ്ങളും യന്ത്രവൽകൃത ട്രോളിംഗ് ബോട്ടുകളും കുറേ കാലമായി സംഘർഷമില്ലാതെ മത്സ്യബന്ധനം നടത്തി വരുകയാണ്. എന്നാൽ കഴിഞ്ഞ മാസം മുതൽ ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ബോട്ടുകൾ പെട്ടന്ന് മത്സ്യം ലഭിക്കാനും മറ്റുമായി തീരപരിപാലന നിയമം ഉൾപ്പെടെ എല്ലാം കാറ്റിൽ പറത്തി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ PAIR ട്രോളിംദ് നടത്തുകയാണ്. ഇതിൽ വലിയ നിയമലംഘനവും പരിസ്ഥിതി നിയമലംഘനവും പരിസ്ഥിതി ആഘാതവുമുണ്ടാക്കുന്നു..

PAIR ട്രോളിംഗും രാത്രികാല ട്രോളിംഗും നിരോധിച്ചതാണ്. അത്‌പോലെ കരയോട് അടുപ്പിച്ചുള്ള ട്രോളിംഗും ഇവയെല്ലാം ലംഘിച്ച് അന്യ സംസ്ഥാന തൊഴിലാളികളൈ ഉപയോഗിച്ച് പണം മാത്രം ലക്ഷ്യംവെച്ച് ചില ബോട്ടുടമകൾ അശാസ്ത്രീയമായ രീതിയിൽ മത്സ്യബന്ധനം നടത്തുകയാണ്. ചെറു മത്സ്യം ഉൾപ്പെടെ ഒന്നും രക്ഷപ്പെടാത്ത രീതിയിലും, ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന ഈ നിയമലംഘന രീതി വഴി കടലിൽ മത്സ്യം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് പരമ്പരാഗത മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന ഈ പ്രശ്‌നങ്ങൾ ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ഇവർ ആരോപിച്ചു.. ഈ മാസത്തിനുള്ളിൽ ഇത്തരം നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾ തന്നെ അവരെ തടയുകയും കരയിലേക്ക് കെട്ടിവലിച്ച് കൊണ്ടുവരുമെന്നും നിയമം കൈയ്യിലെടുക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകുമെന്നും, ആയതിനാൽ കടലിൽ സംഘർഷത്തിന് ഇടയാക്കരുതെന്ന് കൊയിലാണ്ടി വഞ്ചി അസോസിയേഷൻ നിവേദനത്തിലൂടെ കലക്ടറോട് ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *