KOYILANDY DIARY

The Perfect News Portal

ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച CBI കോടതിയുടെ വിചിത്ര വിധിയിൽ CPI(M) പ്രതിഷേധിച്ചു

കൊയിലാണ്ടി: മതനിരപേക്ഷതയും, നിയമവാഴ്ച്ചയും അട്ടിമറിച്ച് ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച CBI കോടതിയുടെ വിചിത്ര വിധിയിൽ പ്രതിഷേധിച്ച് CPIM കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ. ജി ലിജീഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. MV ബാലൻ, കെ. സുകുമാരൻ, M സുരേന്ദ്രൻ, വി.സി. സഫീർ, എം.പി. അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *