KOYILANDY DIARY

The Perfect News Portal

ബംബര്‍ സമ്മാനവുമായി ഹോംഷോപ്പ് പദ്ധതി

കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി പന്തലായനി ബ്ലോക്കിലേയും നഗരസഭയിലേയും ഹോംഷോപ്പ്  ഓണര്‍മാര്‍ക്കായി നടന്ന ബംബര്‍ നറുക്കെടുപ്പും സമ്മാന വിതരണവും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി. കവിത നിര്‍വ്വഹിച്ചു. ബംബര്‍ സമ്മാനമായ വാഷിംഗ് മെഷീന്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ വി.വി. ഷിബിനയ്ക്കും, പ്രോത്സാഹന സമ്മാനം അത്തോളി ഗ്രാമപഞ്ചായത്തിലെ കെ. മിനിക്കും ലഭിച്ചു. പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണനം ഏറെ വിജയകരവും മറ്റു ജില്ലകള്‍ക്ക് മാതൃകാപരവുമായ പ്രവര്‍ത്തനവുമാണ് 2010ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ജില്ലയ്ക്ക് സാധ്യമായത്.

ജില്ലയില്‍ നാല്‍പത്തിരണ്ടോളം ഉല്‍പാദന യൂണിറ്റും ആയിരത്തി മുന്നൂറോളം ഹോംഷോപ്പ് ഓണര്‍മാരും പ്രവര്‍ത്തന രംഗത്തുണ്ട്. സി. ഷീബ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊയിലാണ്ടി നഗരസഭ സി.ഡി.എസ്. അധ്യക്ഷമാരായ യു. കെ. റീജ, എം. പി ഇന്ദുലേഖ നഗരസഭ കമ്യൂണിറ്റി കൗണ്‍സിലര്‍ ജിന്‍ഷ, മൂടാടി ചെയര്‍പേഴ്‌സണ്‍ ശ്രീലത, ബിന്ദു മേലൂര്‍ ഹോംഷോപ്പ് പദ്ധതി സി.ഇ.ഒ ഖാദര്‍ വെള്ളിയൂര്‍, രഞ്ജിമ ചെങ്ങോട്ടുകാവ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *