KOYILANDY DIARY

The Perfect News Portal

ബംഗളൂരുവില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരു കെജി ഹള്ളിയിലാണ് സംഭവം. തന്നെ ഒരാള്‍ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബസ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം നടന്നത്.

അതിക്രമത്തില്‍ പെണ്‍കുട്ടിയുടെ കൈകാലുകളിലും ചുണ്ടിലും പരിക്ക് ഏറ്റിട്ടുണ്ട്. അതേസമയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആസ്പത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് അതിക്രമം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു എന്ന് ഉറപ്പാക്കി ഇവ സഹിതം പരാതി നല്‍കുകയായിരുന്നു.

മണിക്കൂറുകള്‍ക്കിടെ ബെഗളൂരുവില്‍ ഇത് രണ്ടാം തവണയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം കമ്മനഹള്ളിയിലും സമാനമായ രീതിയിലാണ് അതിക്രമം ഉണ്ടായത്. കമ്മനഹള്ളിയിലെ അതിക്രമം നടത്തിയവരെ സിസിടിവി ക്യാമാറാ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *