KOYILANDY DIARY

The Perfect News Portal

ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു

റോസ്തോവ് > ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു. റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

55 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുായിരുന്നത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു.