KOYILANDY DIARY

The Perfect News Portal

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി: നിയമന അംഗീകാരം ലഭിക്കാത്തതിൽ എൻ.എ.ടി.യു നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ്ണ നടത്തി. 2011ന് ശേഷം വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയം നടക്കാത്തതിനാൽ നിരവധി അധ്യാപകർ ശബളമില്ലാതെ ജോലിചെയ്യുകയാണ്. സെക്രട്ടറിയേറ്റ് ധർണ്ണ ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വംകൊടുത്തതിന്റെ ഭാഗമായി സർക്കാർ ചില ഉത്തരവുകൾ ഇറക്കിയെങ്കിലും അതിലെ അപാകതകൾ കാരണം നിയമനം നടത്താൻ സാധിച്ചില്ല. അടുത്ത കാലത്ത് ഇറങ്ങിയ ഉത്തരവ് പ്രകാരം മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതിൻമേൽ കാര്യമായ മേൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല. ഇതോടനുബന്ധിച്ച് നടന്ന എ.ഇ.ഒ ഓഫീസ് ധർണ്ണയിൽ 19നകം നിയമപരിധിക്കുളളിൽ നിന്ന് നിയമന നടപടികൾ സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകി. സമരത്തിന് വിവിധ അദ്ധ്യാപക സംഘടന നേതാക്കളായ രാധാകൃഷ്ണൻ പി.കെ, രാജൻ മാസ്റ്റർ, രവി വളളിൽ, ബിജു കാവിൽ, ഉമേഷ് അഭിരാം എന്നിവർ സംസാരിച്ചു. മതനീഷ് കൊഴുക്കല്ലൂർ സ്വാഗവും ശ്രീലേഷ്.ഒ നന്ദിയും പറഞ്ഞു.