KOYILANDY DIARY

The Perfect News Portal

ഫോക്കലോർ അവാർഡ് ജേതാവ് എ. പി. ശ്രീധരന് സൈരി ഗ്രന്ഥശാലയുടെ അനുമോദനം

കൊയിലാണ്ടി: 2020 വർഷത്തെ ഫോക്കലോർ അവാർഡ് ജേതാവ് എ. പി. ശ്രീധരൻ തിരുവങ്ങൂരിന് സൈരി ഗ്രന്ഥശാലയുടെ അനുമോദനം. തൻ്റെ പത്താമത്തെ വയസ്സിൽ തുടങ്ങിയ കലാസപര്യ 55വർഷം പിന്നിട്ടിട്ടും തുടർന്ന് വരുന്ന ശ്രീധരനാശാൻ തിറയാട്ടം, കോപ്പ് നിർമാണം, മുഖത്തെഴുത്ത്, താളവാദ്യം, തോറ്റംപാട്ട്, എന്നീ രംഗങ്ങളിലെല്ലാം പ്രാവീണ്യം നേടിയ വ്യക്തിയാണ്.

മുത്തുകൂടയുടെയും, ചെണ്ടമേളത്തിൻ്റെയും അകമ്പടിയിൽ തിരുവങ്ങൂർ അങ്ങാടിയിലൂടെ നടന്ന ഘോഷയാത്രക്ക് ശേഷം അനുമോദന ചടങ്ങ് നടന്നു. കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. സൈരി സെക്രട്ടറി എം. ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഉണ്ണി മാടഞ്ചേരി സ്വാഗതവും, പ്രസിഡൻ്റ് പി. കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *