KOYILANDY DIARY

The Perfect News Portal

ഫുട് പാത്ത് പണിക്കിടെ തകർന്ന കട പുതുക്കി നിർമ്മിച്ച് നൽകണം

കൊയിലാണ്ടി: ടൌണിൽ ഫുട് പാത്ത് പണിക്കിടെ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന സംഭവത്തിൽ വ്യാപാരിക്കുണ്ടായ നഷ്ടം കണക്കാക്കി കട പൂർണ്ണമായും നിർമ്മിച്ച് നൽകണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ടൗണിലെ മെയിൻ റോഡിൽ ആരിഫിൻ്റെ ഉടമസ്ഥതയിലുള്ള ലുലു ബേക്കറി ഫാസ്റ്റ് ഫുഡ് എന്നസ്ഥാപനമാണ് പൊതുമരാമത്ത് വർക്കിനിടെ ഇന്നലെ തകർന്നു വീണത്.

തുടർന്നുളള പ്രവൃത്തി എൻജിനീയറുടെ സാനിധ്യത്തിൽ മാത്രമേ നടത്താൻ പാടുള്ളു എന്നും കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ യോഗം അവശ്യപ്പെട്ടു. പ്രസിഡണ്ട് കെ കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ. അമേത്ത് കുഞ്ഞഹമദ്, പി. കെ. ഷുഹൈബ്, ബി. എച്ച്. ഹാഷിം, കെ. വി. റഫീഖ്, പി. പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *