KOYILANDY DIARY

The Perfect News Portal

ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ തല നയൻസ് ഫുട്ബോൾ ടൂർണമെൻ്റ് അവസാനിച്ചു. ശ്രീ വാസുദേവാ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ടൂർണമെന്റിൽ ഹൈസ്കൂൾവിഭാഗം മത്സരത്തിൽ ബോയ്സ് കൊയിലാണ്ടിയും, യു .പി വിഭാഗത്തിൽ നടുവത്തൂർ എഫ്. ബി. യും ജേതാക്കളായി. സിവിൽ എക്സൈസ് ഓഫീസർ പി.റഷീദ് ട്രോഫികൾ വിതരണം ചെയ്തു.

കെ. സുധീർ, കെ.എം. വിപിൻ, ടി.കെ മനോജ്, എ. എം.വി ജീഷ്, രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *