KOYILANDY DIARY

The Perfect News Portal

കാര്‍ഷിക ഉപകരണങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു

കൊയിലാണ്ടി: ഹരിതകേരളം മിഷന്‍ ഹരിതസമൃദ്ധി 2019-ന്റെ ഭാഗമായി നഗരസഭയും കൃഷിഭവനും, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് പന്തലായനിയും ചേര്‍ന്ന് കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും പച്ചക്കറി തൈകളും വളങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കര്‍ഷകരെ ആദരിക്കുകയും ചെയ്തു.

സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ പി.കെ. രാമദാസന്‍, എം. സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ ശ്രീ ശുഭ, ടി.കെ. ചന്ദ്രന്‍, പി. ചന്ദ്രശേഖരന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ എം.പി. നിരഞ്ജന, എം. റീന, കൃഷി അസി. നവ്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *