KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കൃഷിഭവനിൽ ഫല വൃക്ഷ തൈ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2020-21-ൻ്റെ ഭാഗമായി നഗരസഭയിൽ ഫലവൃക്ഷ തൈ, വിത്ത്, വളം എന്നിവ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ  കെ. പി. സുധ നിർവ്വഹിച്ചു. 1250 പേർക്ക് ഫല വൃക്ഷത്തൈ വിതരണവും, 4000 പേർക്കുള്ള വിത്ത് വളം എന്നിവയുടെ വിതരണവുമാണ് നടന്നത്.

നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ഇന്ദിര ടീച്ചർ അദ്ധ്യക്ഷത വഹിച്ചു, പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത്, വാർഡ് കൗൺസിലർ പ്രജിഷ, കൃഷി ഓഫീസർ ശുഭശ്രീ, കൃഷി അസിസ്റ്റൻഡ് ബൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *