KOYILANDY DIARY.COM

The Perfect News Portal

ഫറോക്കിലെ സ്‌കൂള്‍ വളപ്പില്‍ നിന്നും കിട്ടിയ നന്നങ്ങാടി തുറന്നപ്പോള്‍ കിട്ടിയത് മണ്‍പാത്രങ്ങളും, ഇരുമ്പ് ആയുധങ്ങളും

ഫറോക്ക്: ഫറോക്കിലെ സ്‌ക്കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച നന്നങ്ങാടിയില്‍ പുരാതനകാലത്തെ മണ്‍പാത്രങ്ങളും, ഇരുമ്പ് ആയുധങ്ങളും, എല്ലിന്റെ അവശിഷ്ടങ്ങളും. നല്ലൂര്‍ ഗവ: എല്‍ പി സ്‌കൂളില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയ. നന്നങ്ങാടിക്കുള്ളില്‍ പുരാവസ്തു ഗവേഷണ സംഘം നടത്തിയ അവസാന ഘട്ട പരിശോധനയിലാണ് ശിലായുഗ കാലഘട്ടത്തിലെത്തിലെ മണ്‍പാത്രങ്ങളും,ആയുധങ്ങളും മറ്റും ലഭിച്ചത് .

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഉത്ഖനനത്തിനൊടുവില്‍ ഇന്നലെ പഴശ്ശിരാജ മ്യൂസിയം ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥനായ കൃഷ്ണരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത് . 13 സെന്റീമീറ്റര്‍ നീളമുള്ള രണ്ടു ഉളിയും 14 സെന്റീമീറ്റര്‍ വീതിയും 16 നീളമുള്ള രണ്ടു മണ്‍പാത്രങ്ങളും 13 സെന്റീമീറ്റര്‍ നീളമുള്ള ചൂണ്ടയ്ക്ക് സമാനമായ കൊളുത്തുമാണ് നന്നങ്ങാടിയില്‍ നിന്ന് ലഭിച്ചത്. ലഭിച്ച വസ്തുക്കള്‍ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് വൈകിട്ടോടെതന്നെ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

നിലവില്‍ നന്നങ്ങാടി കണ്ടെത്തിയ സ്‌കൂള്‍ പരിസരം പഴയ കാലത്തെ ശ്മശാനം ആണെന്നാണ് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം . സമാനനിലയിലുള്ള രണ്ടാമത്തെ നന്നങ്ങാടി ചൊവ്വാഴ്ച തുറന്നെങ്കിലും ശേഷിപ്പുകള്‍ ഒന്നുമുണ്ടായിരുന്നില്ല . മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച ഒരു സമൂഹം ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പുരാവസ്തു വകുപ്പ് .

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!