KOYILANDY DIARY.COM

The Perfect News Portal

കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

.

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ തുടങ്ങി, പതിറ്റാണ്ടുകളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ഏറെ അനുഭവസമ്പത്തുള്ള പത്രപ്രവർത്തകനാണെന്നും  കൂടുംബാഗങ്ങളുടെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തി​ന്റെ അന്ത്യം.

 

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുഞ്ഞിക്കണ്ണൻ. ഇന്ന് പുലർച്ചെയായിരുന്നു രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. സംസ്കാരം വൈകിട്ട് 4 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. ജന്‍മഭൂമിയിലേയും തിരുവനന്തപുരം പ്രസ് ക്ലബ്ബിലേയും പൊതു ദർശനത്തിനുശേഷമായിരിക്കും സംസ്കാരം നടക്കുക. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു കെ കുഞ്ഞിക്കണ്ണൻ. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.

 

Share news