KOYILANDY DIARY

The Perfect News Portal

പOന യാത്ര നന്മയുടെ യാത്രയാക്കി മാറ്റി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ വയനാട്ടിലേക്ക് നടത്തിയ പഠന യാത്ര നന്മയുടെ യാത്രയാക്കി മാറ്റി മാതൃകയായി. പഠന യാത്രയ്ക്കായി പണം ശേഖരിച്ചതോടൊപ്പം കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് വിദ്യാർത്ഥികളും, അധ്യാപകരും കൂടി  തുക സമാഹരിച്ച് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പയ്യോളി ശാന്തി പാലിയേറ്റീവ് കെയർ സെക്രട്ടറി കെ.വേണുഗോപാലിന് സ്കൂൾ ലീഡർ ഹൈഫ ഖദീജയുടെ നേതൃത്വത്തിൽ കൈമാറുകയായിരുന്നു.
ഇത്തരത്തിലുള്ള നിരവധി വേറിട്ട നന്മ- ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി മാതൃക സൃഷ്ടിച്ചതിന് ജില്ലാതല പുരസ്കാരമുൾപ്പെടെയുള്ള  അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, ശാന്തി, വളണ്ടിയർ രാജൻ ചേലക്കൽ, എസ്.ആർ.ജി കൺവീനർ പി.കെ.അബ്ദുറഹ്മാൻ, കെ.സുജില, വി.എം.സജിത, സി. ഖൈറുന്നിസാബി, പി.നൂറുൽഫിദ, കെ.സിന്ധു, വി.പി.സരിത, മെഹ്ജബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *