KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം

കൊയിലാണ്ടി. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ്  പരിസരത്ത് നടന്ന സംഗമം ശാസ്ത്ര സഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സെക്രട്ടറി  പ്രസാദ് കൈതക്കല്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൈത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാല്‍, പി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിനാളുകൾ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു. ഏരിയാ സെക്രട്ടറി പി. ചാത്തു സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *