KOYILANDY DIARY

The Perfect News Portal

ജേസി നഴ്‌സറി കലോല്‍സവം പൊയില്‍ക്കാവില്‍

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന 29മത് ജേസി നഴ്‌സറി കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജനുവരി 19ന് പൊയില്‍ക്കാവ് എച്ച്.എസ്.എസ്സിലാണ് കലോല്‍സവം നടക്കുക. രാവിലെ ഒന്‍പത് മണി മുതല്‍ എട്ട് വേദികളിലായാണ് കലോല്‍സവം അരങ്ങേറുന്നത്. രാവിലെ 11 മണിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ദേവിക സഞ്ജയ് മുഖ്യാതിഥിയായിരിക്കും. 
എല്‍.കെ.ജി,
യൂ.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി കളറിംങ്ങ്, കവിതാ പാരായണം, കഥപറയല്‍, സംഘഗാനം, പ്രച്ഛന്നവേഷം, നാടോടി നൃത്തം, ഒപ്പന, സംഘനൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ട്രോഫി നല്‍കും. കൂടുതല്‍ പോയിൻ്റ് നേടുന്ന സ്‌കൂളിന് ജേസി സുജിത്ത് മെമ്മോറിയല്‍ ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന സ്‌കുളിന് ജേസിറ്റ് ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് ജെ. ജെ. രാഹുല്‍ സുജിത്ത് മെമ്മോറിയല്‍ ട്രോഫിയും നല്‍കും. 
പത്രസമ്മേളനത്തില്‍ ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ. റഹീസ് കെ. മിന്‍ഹാന്‍സ്,ഡോ.ബി.ജി. അഭിലാഷ്, കിരണ്‍കുമാര്‍, അഡ്വ. ജതീഷ് ബാബു, ജി. പ്രവീണ്‍കുമാര്‍, ബിജുലാല്‍, ഡോ. അനൂപ് കൃഷ്ണന്‍, അര്‍ജുന്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *