KOYILANDY DIARY

The Perfect News Portal

പ്രീ പ്രൈമറി അധ്യാപകർക്ക് സ്ഥിര നിയമനവും ആനുകൂല്യങ്ങളും നൽകുക

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) കൊയിലാണ്ടി ഉപജില്ല കൺവൻഷൻ സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.കെ.മുഹമദ് ഉദ്ഘാടനം ചെയ്തു. കെ. എസ്.പി.പി.ടി.എ സെക്രട്ടറി സിന്ധു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ഷിജു മാസ്റ്റർ, കെ.എസ്.ടി. എ ഉപജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ, പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സ്ഥിര നിയമനവും ആനുകൂല്യങ്ങളും തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപികമാരും ആയമാരും സമര രംഗത്തേക്ക് നീങ്ങുകയാണെന്നും കെ.എസ്.പി.പി.ടി.എ ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ ജ്യോതി ലക്ഷ്മി സ്വാഗതവും പുഷ്പലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *