KOYILANDY DIARY

The Perfect News Portal

പ്രമുഖ ബോളിവുഡ് നടി കങ്കണ റണൗത്തിന് ഷൂട്ടിംഗിനിടെ നെറ്റിയില്‍ ഗുരുതരമായി പരിക്ക്

പ്രമുഖ ബോളിവുഡ് നടി കങ്കണ റണൗത്തിന് ഷൂട്ടിംഗിനിടെ നെറ്റിയില്‍ ഗുരുതരമായി പരിക്ക്. ഹൈദരാബാദില്‍ നടക്കുന്ന മണികര്‍ണികദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വാളുകൊണ്ടുള്ള വെട്ടേറ്റാണ് അവര്‍ക്ക് പരിക്കേറ്റത്. നടിയെ ഉടനടി അടുത്തള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ തലയില്‍ 15 തുന്നലുകള്‍ ഇടേണ്ടി വന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഒരാഴ്ചയോളം നടിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അറിയുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച നടി അപകടനില തരണം ചെയ്തിട്ടുണ്ട്. കഷ്ടിച്ചാണ് കങ്കണ രക്ഷപ്പെട്ടതെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിക്കണമെന്ന് നടി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജമാല്‍ ജയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി റിഹേഴ്സലുകള്‍ എടുത്തിരുന്നെങ്കിലും അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു.

നിഹാര്‍ പാണ്ഡ്യ വാളോങ്ങുമ്ബോള്‍ കങ്കണ കുനിഞ്ഞ് മാറേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ടൈമിംഗ് തെറ്റുകയും വാള്‍ നെറ്റിയില്‍ തുളച്ചുകയറുകയുമായിരുന്നു. കണ്‍പീലികള്‍ക്കിടയിലാണ് നടിക്ക് മുറിവേറ്റത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *