KOYILANDY DIARY

The Perfect News Portal

കേരള എൻ ജി ഒ യൂണിയൻ പ്രഭാഷണവും അനുമോദനവും സംഘടിപ്പിച്ചു

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണവും ജില്ലാ കലോത്സവ വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. പി കെ ഷാജി ഇന്ത്യൻ സ്വാതന്ത്ര്യ സമരവും തൊഴിലാളി വർഗത്തിന്റെ പങ്കും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ജില്ലാ കലോത്സവ വിജയികൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ ഉപഹാരം നൽകി. ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സി സതീശൻ, യു ഷീന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *