KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം ചെയർപേഴ്സൺ

പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്ക്.. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.. കെ.പി. സുധ.. കൊയിലാണ്ടി: നഗരസഭ ഓഡിറ്റ് പരാമർശങ്ങൾ പ്രത്യേക കൗൺസിൽ ചേർന്ന് പരിശോധിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്വഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഓഡിറ്റ് പരാമർശങ്ങൾ നടത്തുന്നത്.

അത്തരം പരാമർശങ്ങൾക്ക് റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ മറുപടി നൽകുക എന്നതാണ് നിയമ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചെയ്യുന്നതെന്ന് ചെയർപേഴ്സൺ വ്യാകതമാക്കി. ഓഡിറ്റ് വകുപ്പിൽ സമർപ്പിക്കുന്ന റിപ്പോർട്ടും, മറുപടി റിപ്പോർട്ടും കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് വ്യക്തത വരുത്തുക എന്നതാണ് എതിൻ്റെ നടപടിക്രമം.


എന്നാൽ ഓഡിറ്റ് പരാമർശങ്ങളെ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്തകൾ
നൽകുന്നത്. ഇതിൻ്റെ പേരിൽ യു.ഡി.എഫ് ഉം ബി.ജെ.പി യും നടത്തുന്നത് രാഷ്ട്രീയ
ദുഷ്ടലാക്കാണെന്നും ഓഡിറ്റ് റിപ്പോർട്ട് കൗൺസിലിൽ വെച്ച് ചർച്ചചെയ്യുന്നതാണെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണെന്നും ചെയർപേഴ്സൺ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Share news
error: Content is protected !!