KOYILANDY DIARY

The Perfect News Portal

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു

മഥുര : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു. സ്കൂളിലേക്ക് പോകുകയായിരുന്ന 15കാരിയോട് ആണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഡിസംബര്‍ 26ന് എന്‍സിആറിലെ റോഡ്വെയ്സ് കോളനിയ്ക്ക് സമീപമാണ് സംഭവം.

വെടിയുതിര്‍ത്ത ഉടന്‍തന്നെ ആണ്‍കുട്ടി മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *