KOYILANDY DIARY

The Perfect News Portal

പോലീസ് വേഷം മാറിയെത്തി വ്യാജവാറ്റ് തകർത്തു

കൊയിലാണ്ടി: വേഷം മാറിയെത്തി പോലീസ് വ്യാജവാറ്റ് തകർത്തു ലോക്-ഡൗണിനിടയിൽ വ്യാജവാറ്റ് നടത്താനുള്ള നീക്കം ശക്തമാണെന്ന് മനസിലാക്കിയതോടെയാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്. നെല്യാടി കോഴിത്തുമ്മൽ മേഖലയിൽ നടത്തിയ റെയ്ഡിലാണ് വാറ്റാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തത്.

രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വേഷം മാറിയാണ് റെയ്ഡ് നടത്തിയത്. എസ്. ഐ. ടി.കെ. ശ്രീജുവിൻ്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ കെ. അഭിജിത്ത്, കെ. സുനിൽ, വിജു വാണിയംകുളം, സി. രാജേഷ്, ഒ.കെ. സുരേഷ് തുടങ്ങിയവരാണ് റെയ്ഡിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്ന് റുറൽ എസ്.പി.ഡോ. എ. ശ്രീനിവാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *