KOYILANDY DIARY

The Perfect News Portal

പൊള്ളലേറ്റവര്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്‌ തുടങ്ങി

കോഴിക്കോട്: പൊള്ളലേറ്റവര്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്‌ തുടങ്ങി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. യുടെയും ഐ.എം.എ, കേരള പ്ലാസ്റ്റിക് സര്‍ജറി അസോസിയേഷന്‍, ബി.എസ്.എം.എസ്. ട്രസ്റ്റ് എന്നിവയുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്.

നേരത്തെ ക്യാമ്പ്‌ നടത്തി അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 24 പേര്‍ക്കാണ് സൗജന്യമായി ശസ്ത്രക്രിയ ചെയ്യുന്നത്. ഗവ. മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ആശുപത്രി, നാഷണല്‍ ആശുപത്രി, ജില്ലാ സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് ശസ്ത്രക്രിയ.

തിങ്കളാഴ്ച ശസ്ത്രക്രിയ തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ടതില്‍ ശേഷിക്കുന്നവര്‍ക്ക് ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ. ക്യാമ്പി
ന്റെ ഉദ്ഘാടനം ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. ബേബി മെമ്മോറിയല്‍ ആസ്പത്രി ചെയര്‍മാന്‍ ഡോ. കെ.ജി. അലക്സാണ്ടര്‍ അധ്യക്ഷനായി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. യും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും മുഖ്യ പ്രഭാഷണം നടത്തി.

Advertisements

ഡോ. പി.എന്‍. അജിത, ഡോ. ടി.എം. ഷീജാരാജന്‍, നീഹാരി മണ്ഡലി, ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഡോ. ലക്ഷ്മിസലീം, ഡോ. അജിത് ഭാസ്കര്‍, ഡോ. ജോണ്‍ ഉമ്മന്‍, ഡോ. എസ്.വി. രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *