KOYILANDY DIARY

The Perfect News Portal

പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി:   പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയിൽ. നിയമനം റദ്ദായെങ്കിലും  ഡിജിപി: ലോകനാഥ് ബെഹ്റ തന്നെ പൊലീസ് മേധാവിയായി യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.  2016 ജൂൺ ഒന്നിന് ബെഹ്റയെ നിയമിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നു എന്നുതന്നെയാണ് സുപ്രീം കോടതി പരാമർശം. പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷം നടക്കുന്ന ആദ്യ പൊലീസ് യോഗത്തിലും പക്ഷെ, പൊലീസ് മേധാവിയായി തന്നെ അദ്ദേഹം പങ്കെടുക്കുമെന്നാണ് തീരുമാനം.

തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്ന പൊലീസിനെ തിരുത്താൻ മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ഒടുവിലത്തേതാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്.  തിങ്കളാഴ്ചത്തെ കണ്ണൂർ യോഗത്തിന് തൊട്ടു മുൻപാണ് ലോകനാഥ് ബെഹ്റയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. വിധിയുടെ വിശദാംശങ്ങൾ അപ്പോൾ പുറത്തുവന്നിരുന്നില്ല എന്നതിനാല്‍ മുൻനിശ്ചയിച്ചപടി തന്നെ യോഗം നടന്നു.

ഇപ്പോൾ കോടതി വിധിയുടെ പകർപ്പ് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചു. എന്നാൽ നിലപാടിൽ മാറ്റമില്ല. ബെഹ്റക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പൊലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി രമൺ ശ്രീവാസ്തവയും കൊച്ചി യോഗത്തിൽ പങ്കെടുക്കും

Advertisements

Leave a Reply

Your email address will not be published. Required fields are marked *