KOYILANDY DIARY.COM

The Perfect News Portal

സി.പി.എം. ഓഫീസിലേക്ക് ബോംബും ഭീഷണിക്കത്തും പാര്‍സലായെത്തി

പുണെ: പുണെ സി.പി.എം. ഓഫീസിലേക്ക് ബോംബും ഭീഷണിക്കത്തും പാര്‍സലായെത്തി. പുണെ ജില്ലാ സെക്രട്ടറി അജിത് അഭയങ്കറിന്റെ പേരില്‍ പുണെയിലെ പാര്‍ട്ടി ഓഫീസിലാണ് പാര്‍സലെത്തിയത്.

ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ 26 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായിട്ടാണ് പാര്‍സല്‍ എന്നു പറയുന്നു. നക്‌സല്‍ ആക്രമത്തെ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും പ്രതികാര നടപടികള്‍ക്ക് പ്രേരിപ്പിക്കരുതെന്നുമാണ് കത്തിലുള്ളത്.

പാര്‍സല്‍ തുറക്കുന്നതിനുമുമ്പ് തന്നെ അതിനകത്തെ വയറുകള്‍ പുറത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് അജിത് അഭയങ്കര്‍ വിവരം വിശ്രാംബ്ഗ്വാസാ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഡിറ്റണേറ്ററും വയറുകളും ബാറ്ററിയും മറ്റും അടങ്ങിയ സ്‌ഫോടകവസ്തുക്കള്‍ പ്ലാസ്റ്റിക് പെട്ടിയിലായിരുന്നു എത്തിയത്. ഇതിനോടൊപ്പം പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള ഭീഷണിക്കത്തും ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!