KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് HSS സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റംഗങ്ങൾ നൃത്തശിൽപ്പം അവതരിപ്പിച്ചു

കൊയിലാണ്ടി: ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി എന്ന സന്ദേശവുമായി പൊയിൽക്കാവ് HSS സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റംഗങ്ങൾ നൃത്തശിൽപ്പം അവതരിപ്പിച്ചു. മീനാക്ഷിയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരാണ് വേദിയിലെത്തിയത്. 15 മിനിറ്റോളം നീണ്ടുനിന്ന പരിപാടി  എക്സൈസ് ഇൻസ്പെക്ടർ  ബാബു ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണകുമാർ ക്ലാസെടുത്തു.  നൃത്ത ശിൽപ്പത്തിനു ശേഷം പട്രോൾ ലീഡർ ചൈതന്യയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *