KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ബീച്ചിനു സമീപം അടിക്കാടിന് തീപ്പിടിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിനു സമീപം അടിക്കാടിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.  കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണൽ വാരി ഇട്ടാണ് തീയണച്ചത്.
സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ അസിസ്റ്റന്റ്, സ്റ്റേഷൻ ഓഫിസർ കെ. ടി. രാജീവൻ, ഫയർ & റെസ്ക്യൂ ഓഫിസർമാരായ എ. ഷിജിത്ത്, പി. നിഖിൽ മറ്റു ജീവനക്കാരായ എ. എം വിജയൻ, രാമദാസ് വിയ്യച്ചേരി, യു .കെ രാജീവൻ, സിവിൽ ഡിഫൻസ് മുഹമ്മദ്കോയ ചെങ്ങോട്ട്കാവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് തീയണച്ചത്. നാട്ടുകാരും ഫയർഫോഴ്‌സിനൊപ്പം ചേർന്ന് തീയണക്കാൻ സജീവമായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *