KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 13ന് വെള്ളിയാഴ്ച രാത്രി 8 മണിയോടെ പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടന്നു. മേല്‍ശാന്തിമാരായ നാരായണന്‍ നമ്പൂതിരിയും, പുരുഷോത്തമന്‍ നമ്പൂതിരിയും നേതൃത്വം നല്‍കി.

കൊറോണ ജാഗ്രതയുടെ ഭാഗമായി ആഘോഷങ്ങള്‍ ഒഴിവാക്കി നടത്തുന്ന ഉത്സവത്തില്‍ 17-ന് ചൊവ്വാഴ്ച വലിയവിളക്ക് ദിവസം നാഗത്തിന് കൊടുക്കല്‍, 18-ന് ബുധനാഴ്ച പടിഞ്ഞാറെക്കാവിലും രാത്രി കിഴക്കെ കാവിലും കൊടിയിറക്കലും തുടര്‍ന്ന് രുധിരക്കോലവും നടക്കും. 19ന് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *