KOYILANDY DIARY

The Perfect News Portal

പൊതുജനങ്ങൾക്കായി വിവിപാറ്റ് പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിവിപാറ്റ് (വോട്ടർ വെരിയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനം പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി. കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആറ് പ്രത്യേക ടീമുകളായി തിരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.

കൊയിലാണ്ടി ബസ് സ്റ്റാന്റ് – സ്റ്റേഡിയം പരിസരം, പയ്യോളി ഗ്രാമപഞ്ചായത്ത് ഹാൾ, പേരാമ്പ്ര പഞ്ചായത്ത് പരിസരം, പയ്യോളി ബസ് സ്റ്റാന്റ് എന്നീ കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു. അടുത്ത പൊതു തെരെഞ്ഞെടുപ്പിൽ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനോടൊപ്പം പുതുതായി വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്.

നേരത്തെ വോട്ടിംഗ് കംപാർട്ടുമെന്റിൽ ബാലറ്റ് യൂണിറ്റ് മാത്രമായിരുന്നുവെങ്കിൽ പുതുതായി വിവിപാറ്റ് പ്രിൻറിംഗ് മെഷീൻ കൂടി ഉൾക്കൊള്ളുന്നുണ്ട്. വോട്ടു ചെയ്യുന്ന സ്ഥാനാർത്ഥിക്ക് നേരെയുള്ള നീല ബട്ടണിൽ വിരൽ അമർത്തിയാൽ വോട്ടു ചെയ്ത നാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ പേപ്പർ ബാലറ്റ് വിവിപാറ്റ് പ്രിന്റിംഗ് മെഷീനിൽ പ്രത്യേക വെളിച്ചത്തിൽ ഏഴ് സെക്കന്റ് നേരം തെളിയുകയും തുടർന്ന് മെഷീനിലെ കംപാർട്ട്മെന്റിലേക്ക് മുറിഞ്ഞ് വീഴുകയും ചെയ്യുന്നതാണ് പുതിയ വോട്ടിംഗ് രീതി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *