KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റിൽ കലാശിച്ചു

പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി കച്ചവടക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റിൽ കലാശിച്ചു. ഇന്നലെ വൈകീട്ട് നാലു മണിയോടെ പഞ്ചായത്ത് ജീവനക്കാർ പൊലീസ് സഹായത്തോടെ എത്തിയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.

കച്ചവടം ചെയ്തിരുന്ന ഉന്തുവണ്ടിയും ഭക്ഷണ സാധനങ്ങളും നീക്കം ചെയ്തു. കച്ചവടക്കാരായ ചന്ദ്രൻ കല്ലൂർ, മുഹമ്മദലി മേലേടത്ത്, രാജീവൻ ചാലിൽ, അഫ്‌സൽ തെയ്യത്താംകണ്ടി, എ.കെ. മുനീർ, അസീസ് മുണ്ടോട്ടിൽ, റസാക്ക് ചീതുര്, പ്രകാശൻ പുതുക്കുടി, കെ.എം. ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *