KOYILANDY DIARY

The Perfect News Portal

പെ​രുമ്പാ​​വൂരില്‍ ലോ​റി​ക്കു പി​റ​കി​ല്‍ കാ​റി​ടി​ച്ച്‌ യുവാവ് മരി​ച്ചു

പെ​രുമ്പാ​​വൂ​ര്‍: എം​സി റോ​ഡി​ല്‍ ചേ​ലാ​മ​റ്റം കാ​രി​ക്കോ​ട് പമ്പി​നു സ​മീ​പം ലോ​റി​ക്കു പി​റ​കി​ല്‍ കാ​റി​ടി​ച്ച്‌ യുവാവ് മരി​ച്ചു. മൂ​ന്നു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ല​ടി മെ​ട്രോ ഗ്രൂ​പ്പ് ഉ​ട​മ ഇ​ട്ടി​യാ​ട്ടു​ക​ര കോ​യ​യു​ടെ മ​ക​ന്‍ ആ​ദി​ല്‍ (24) ആ​ണ് മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന നി​സാം (23), വൈ​ശാ​ഖ് (26), രാ​ഹു​ല്‍ (24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പു​ല​ര്‍​ച്ചെ ഒന്നോടെയായിരുന്നു അ​പ​ക​ടം. പെ​രു​മ്ബാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​റ​കി​ലാ​ണ് കാ​ര്‍ ഇ​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ദി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​മൂ​ല​ന​ഗ​രം ചു​ള്ളി​ക്കാ​ട് ജു​മാ മ​സ്ജി​ദി​ല്‍ ന​ട​ക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *