KOYILANDY DIARY

The Perfect News Portal

പെരുവണ്ണാമൂഴിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലസേചന പദ്ധതിയുടെ അണക്കെട്ടില്‍ നിന്ന് ടണല്‍ വഴി വെള്ളമെത്തിച്ച്‌ വൈദ്യുതി ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടെ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2015ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിയാണിത്.

2016 നവംബറില്‍ പവര്‍ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികളുടെ ആദ്യ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ ഉദ്ഘാടനം നടക്കാന്‍ ഒരു വര്‍ഷം വീണ്ടുമെടുത്തു. ഇതിനിടയില്‍ ജി.എസ്.ടിയുടെ അധിക നികുതി വന്നതോടെ കരാറുകാര്‍ അധിക സാമ്പത്തിക ബാധ്യതയുടെ പേരില്‍ പിന്‍വാങ്ങുകയായിരുന്നു. ടെണ്ടര്‍ നടക്കുമ്പോള്‍ നാല് ശതമാനം നികുതിയെന്നത് ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം 18 ശതമാനമായി മാറിയിരുന്നു.

ഇപ്പോള്‍ പദ്ധതി പുനരാരംഭിച്ചിരിക്കയാണ്. 2021 മെയ് അഞ്ചിനകം പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഡാമിലെ റിസര്‍വോയറില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള ടണലിന്റെ പ്രവൃത്തികളാണ് ആദ്യം തുടങ്ങുക.  പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവും .

Advertisements

Leave a Reply

Your email address will not be published. Required fields are marked *