KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ട് പേര്ക്ക് പരിക്ക്

കൊയിലാണ്ടി പെരുവട്ടൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ട് പേര്ക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി. പെരുവട്ടൂര് നടേരി ഭാഗത്ത് താമസിക്കുന്ന 50 വയസ്സുള്ള സ്ത്രീയ്ക്കും 45 വയസ്സുള്ള പുരുഷനുമാണ് രാത്രി 9 മണിയോട്കൂടി കുറുക്കന്റെ കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെ മുതലാണ് നാട്ടുകാര്ക്ക് ഭ്രാന്തൻ കുറുക്കന്റെ സാന്നിദ്ധ്യം കാണാനായത്. പകൽ മുഴുവൻ പ്രദേശത്തുകൂടി കറങ്ങി നടന്ന് ശനിയാഴ്ച മുതലാണ് അക്രമ സ്വഭാവം കാണിച്ച് തുടങ്ങിയത്. രണ്ട് പേരെയും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. വാർഡ് കൌണ്സിലറുടെ നേതൃത്വത്തിൽ പ്രദേശത്ത് ജനങ്ങള് സംഘടിച്ച് കുറുക്കനെ കണ്ടെത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. ചാലോറ ക്ഷേത്രത്തിന് സമീപം കാട് നിറഞ്ഞ പ്രദേശമായതിനാൽ കണ്ടെത്തുക വളരെ പ്രയാസമാണ്. കൊയിലാണ്ടി പോലീസിനെയും നഗരസഭ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *