KOYILANDY DIARY

The Perfect News Portal

പെട്രോൾ നികുതി തിരിച്ചു നൽകി യൂത്ത് കോൺഗ്രസ് സമരം

കൊയിലാണ്ടി: സംസ്ഥാനത്ത് പെട്രോൾ വില 100 കടന്ന സാഹചര്യത്തിൽ ഇന്ധന വിലയിലെ കേന്ദ്ര സംസ്ഥാന നികുതി കൊള്ളയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാനങ്ങൾ ചുമത്തിയ നികുതി തിരിച്ചു നൽകി പ്രതിഷേധ സമരം നടത്തി. കൊയിലാണ്ടി പെട്രോൾ പമ്പിൽ നടത്തിയ സമരം കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി. ടി. ജെറിൽ ബോസ്‌ ഉദ്ഘാടനം ചെയ്തു.

യു.പി.എ ഭരണകാലത്ത് 9 രൂപ ഈടാക്കിയ നികുതിയ്ക്ക് പകരം ഇന്ന് കേന്ദ്ര സർക്കാർ 33 രൂപയും സംസ്ഥാന സർക്കാർ 24 രൂപയും ചുമത്തി മഹാമാരിക്കാലത്തും സർക്കാരുകൾ പാവപ്പെട്ട ജനങ്ങളെ പോക്കേറ്റടിക്കുകയാണെന്ന് ജെറിൽ ബോസ്‌ ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു. തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, റൗഫ് ചെങ്ങോട്ടുകാവ്, അഭിനവ് കണക്കശ്ശേരി, ഷാനിഫ് കുറുവങ്ങാട്, സജിത്ത് കാവുംവട്ടം, രോഹിത് തോറോത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *