KOYILANDY DIARY

The Perfect News Portal

പെട്രോൾ ഡീസൽ വില വർദ്ധന (SASK) കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സ്വഹൃദ ഓട്ടോ സ്വതന്ത്ര്യ കൂട്ടായ്മയുടെ (SASK) നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധം റാലി സംഘടിപ്പിച്ചു. സ്റ്റേറ്റ് കമ്മറ്റിയുടെ ആഹ്വന പ്രകാരം 140 കേന്ദ്രണങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഡീസൽ വിലവർദ്ധനവിനെതിരെയും ഓട്ടോ മിനിമം ചാർജ് വർധിപ്പിക്കുക, ഓട്ടോ കാർക്ക് സബ്‌സിഡി നൽകുക, കിലോമീറ്റർ ചാർജ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രധിഷേധ റാലി സംഘടിപ്പിച്ചത്.

പ്രതിഷേധ റാലി SASK സംസ്ഥാന പ്രസിഡന്റ് ഇസ്മായിൽ തിക്കോടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല പ്രസിഡന്റ് ബാബു പയ്യോളി ആദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഇസ്മായിൽ നന്തി, കുഞ്ഞികൃഷ്‌ണൻ തിക്കോടി, കുട്ടൻ തുറശ്ശേരി കടവ്, കബീർ പയ്യോളി, റാഷിദ്‌ നന്തി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷൈനീസ് ചെറുവണ്ണൂർ സ്വാഗവും, ജില്ല ട്രഷറർ ശിഹാബ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *