KOYILANDY DIARY

The Perfect News Portal

പെട്രോൾ എടുക്കാൻപോയ ആൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ

 കൊയിലാണ്ടി: നന്തിബസാർ പെട്രോളെടുക്കാൻ പോയ ആൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ. നന്തി ടോൾ ബൂത്തിനടുത്ത് മുത്തായം റോഡിൽ പുതിയെടുത്ത് ദിനേഷ് കുമാർ (45) ആണ് മരണപ്പെട്ടത്. സ്വന്തം ടാങ്കറുമായി തിങ്കളാഴ്ച കാലത്ത് പെട്രോൾ എടുക്കാൻ പോയതായിരുന്നു. കോഴിക്കോട് നാലാം പ്ളാറ്റ് ഫോറത്തിനടുത്താണ് പാളത്തിൽ ദിനേശ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പിതാവ്: പരേതനായ രാമൻകുട്ടി, മാതാവ്: ഓമന (രമ), ഭാര്യ: ശബ്‌ല, മക്കൾ: ദിൽഷൻ, ദേവന (വിദ്യാർത്ഥികൾ), സഹോദരങ്ങൾ: സുനിൽകുമാർ (ശ്രീരാം ബസുടമ), മിനി. കോഴിക്കോട് മെഡിക്കൽകോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *