KOYILANDY DIARY

The Perfect News Portal

പെട്രോള്‍ പമ്പിലെ ​എനര്‍ജി യൂണിറ്റിന് തീ പിടിച്ചു: വന്‍ ദുരന്തം ഒഴിവായി

ഫറോക്ക്: പെട്രോള്‍ പമ്പിലെ ​എനര്‍ജി യൂണിറ്റിന് തീ പിടിച്ചു. അരീക്കാട് കെ.വി.എന്‍. റിലയന്‍സ് പെട്രോള്‍ പമ്പിലെ പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്തിരിക്കുന്ന ടാങ്കുകളുടെ സമീപമാണ് തീപിടുത്തം ഉണ്ടായത്. വെറും10 മീറ്റര്‍ ​അകലത്തിലാണ് ടാങ്കുകള്‍.​ തീ ശ്രദ്ധയില്‍ പെട്ട പമ്പിലെ ജീവനക്കാര്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടപ്പോള്‍ വഴിയാത്രക്കാരനായ യുവാവാണ് പെട്രോള്‍ പമ്പിലെ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച്‌ തീയണച്ചത്.

മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്ക്കര്‍, സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് യൂണിറ്റ് സംഭവസ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. നല്ലളം പൊ​ലീസും കെ.എസ്.ഇ.ബി.അധികൃതരും സംഭവസ്ഥലത്തെത്തിയിരുന്നു. കെ.വി.എന്‍. ആര്‍ക്കേഡിലെ രമേഷിന്റെ ഉടമസ്ഥതയിലുള്ള താണ് പെട്രോള്‍ പമ്ബ് . 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *