KOYILANDY DIARY

The Perfect News Portal

പെട്രോളിയം വില വർധന: മത്സ്യ തൊഴിലാളികൾ പ്രതിഷേധിച്ചു

കൊയിലാണ്ടി: പെട്രോളിയം ഉല്പന്നങ്ങളുടെ തുടർച്ചയായുള്ള വില വർധന മത്സ്യ തൊഴിലാളി മേഖലയാകെ വറുതിയിലേക്ക് മാറുമെന്നും ഇന്ധനങ്ങൾക്ക് സബ്സിഡി അനുവദിക്കാനും, ആവശ്യമായ മണ്ണെണ്ണ കേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന തലത്തിലുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൊയിലാണ്ടി മത്സ്യ തൊഴിലാളി യൂണിയൻ (CITU) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നു. കൊയിലാണ്ടിയിൽ പെട്രോൾ പമ്പിന് മുമ്പിലുള്ള സമരം സി.ഐ.ടി.യു. ഏരിയാ സെകട്ടറി എം.എ. ഷാജി ഉദ്ഘാടനം ചെയ്തു.

മത്സ്യതൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷ്യത വഹിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും പി.കെ സന്തോഷ് നന്ദിയും പറഞ്ഞു. ജ്യോതി, സാദിഖ് എന്നിവർ സംസാരിച്ചു. പൂക്കാട് പെട്രോൾ പമ്പിന് മുമ്പിലുള്ള സമരം ഏരിയാ സെക്രട്ടറി സി.എം സുനിലേശൻ ഉദ്ഘാടനം ചെയ്തു. ചോയിക്കുട്ടി അധ്യക്ഷ്യത വഹിച്ചു. സാദിഖ് മാളിയേക്കൽ സംസാരിച്ചു. രാജൻ കൊളക്കാട് സ്വാഗതവും, രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *