KOYILANDY DIARY

The Perfect News Portal

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ചക്രസ്തംഭനം

കൊയിലാണ്ടി: നരേന്ദ്രമോഡി സർക്കാരിന്റെ തെറ്റായ ഭരണനയത്തിനും അടിക്കടിയുണ്ടാകുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിലും പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിുൽ ചക്രസംതംഭന സമരം നടത്തി.

കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി യൂത്ത്‌കോൺഗ്രസ്സ് വടകര പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് പി. കെ. രാഗോഷ് ഉദ്ഘാടനം ചെയ്തു. സമരത്തിൽ മണ്ഡലം പ്രസിഡണ്ട് എം. കെ. സായിഷ് അദ്ധ്യക്ഷതഹിച്ചു. രജീഷ് വെങ്ങളത്ത്കണ്ടി, ജെറിൻബോസ്, നിധിൻ പ്രഭാകർ, റാഷിദ് മുത്താമ്പി, നഗരസഭാ കൗൺസിലർ സിബിൻ കണ്ടത്തനാരി, ടി. പി. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *