KOYILANDY DIARY

The Perfect News Portal

പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ സരസ്വതി ദേവീ മണ്ഡപം സമർപ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ സരസ്വതിദേവീ മണ്ഡപം സമർപ്പിച്ചു. പാലയ്ക്കൽ ദേവി അമ്മയുടെ പാവനസ്മരണയിൽ വാസ്തു ശില്പ മാതൃകയിലാണ് മണ്ഡപം പണിതത്. കുട്ടികൾക്ക് അരിയിലെഴുത്ത്, സംഗീത നൃത്താർച്ചനകൾ, മുതിർന്നവർക്ക് ആധ്യാത്മിക സത്സംഗങ്ങൾ, പുരാണ പാരായണം എന്നിവയൊക്കെ നടത്താനുതകുന്ന മണ്ഡപം ഡിസൈൻ ചെയ്തത്. ക്ഷേത്രം മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. പ്രസിഡണ്ട് പി.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാലക്കൽ  പത്മനാഭൻ സരസ്വതിദേവീ മണ്ഡപം സമർപ്പിച്ചു. പ്രമുഖ ചിത്ര ശില്പി യു.കെ. രാഘവൻ, കാഞ്ഞിരക്കണ്ടി ദേവദാസ്, എം.വി. സത്യൻ,  ശശികുമാർ പാലക്കൽ, ഗോപാലകൃഷ്ണൻ, പ്രിയവിനോദ്, ഗോപി അനശ്വര എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *